
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്‌തമായ ആർ.കെ.പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയ്യപ്പ ക്ഷേത്ര പരിസരത്ത് നിർമ്മിച്ച ശബരീശം കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞത് ഭാഗ്യകരമായി കരുതുന്നതായി അമിത് ഷാ എക്‌സിൽ കുറിച്ചു. ഭഗവാൻ അയ്യപ്പൻ ആനന്ദത്തിന്റെ ദാതാവും രാഷ്ട്രത്തെ ഒന്നിപ്പിക്കുന്ന പവിത്രമായ മൂല്യങ്ങളുടെ പ്രതിരൂപവുമാണ്. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചു-അമിത് ഷാ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |