
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാളവ്യനഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. വിഷപ്പുക ശ്വസിച്ചും പൊള്ളലേറ്റും ചികിത്സയിലായിരുന്ന ഒരു വിദേശി ഇന്നലെ മരിച്ചു. മാക‌്സ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞയാളാണ് മരിച്ചത്. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ഭേദമായിട്ടുണ്ട്. അപകടത്തിൽ കിർഗിസ്ഥാൻ, നൈജീരിയ, ബംഗ്ളാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 12 പേർ മരിച്ചിരുന്നു. 12 വിദേശികൾ അടക്കം 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |