
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പരിഹസിച്ച്പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെങ്കൽപട്ട് കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി ഭാര്യ ഭർത്താവിനെ തേടിയെത്തിയ കഥയെക്കുറിച്ച് തമിഴ്നാടിന്അറിയാം. 27 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ വിജയിയുടെ ഭാര്യ സംഗീത സൊർണലിംഗം ചെങ്കൽപട്ട് കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയെയാണ് ഉദയനിധി പരോക്ഷമായി പരാമർശിച്ചത്.പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയിലാണ് പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞ് വിജയ് കർഷകരെ അപമാനിച്ചത് അപലപനീയമാണ്.
ഒരു കുട്ടിക്കഥ സൊല്ലട്ടുമാ!
ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനും ഉദയനിധി സ്റ്റാലിനുമെതിരെ സിനിമാ സ്റ്റൈലിൽ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി സൂചിപ്പിച്ച് ഒരു കുട്ടിക്കഥ സൊല്ലട്ടുമാ എന്നു പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. ആരുടെയും ഔദാര്യത്തിലല്ല, ജനങ്ങളുടെ അനുമതിയോടെയാണ് ടി.വി.കെ സർക്കാർ രൂപീകരിച്ചത്. 'ഒരു ഊരിൽ പ്രായമായ ഒരു മനുഷ്യൻ വെയിൽ അടിക്കുന്നുവെന്ന് പറഞ്ഞ് കണ്ണിന് മുകളിൽ കൈ വച്ച് ചുറ്റി നടന്നു. കൂടെ ഉണ്ടായിരുന്ന ചിന്ന പയ്യൻ എന്താണ് തേടുന്നതെന്ന് ചോദിച്ചു. അപ്പോൾ പെരിയവർ പറഞ്ഞു, നിന്റെ പിതാവ് ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ല, എവിടെയാണ് നിന്റെ അച്ഛൻ?' വിജയ് പരിഹസിച്ചു.
കക്ഷിയുടെ പേരിൽ അടിച്ചെടുത്ത കൊള്ളയെല്ലാം തിരിച്ച് പിടിച്ച് ഖജനാവിലേക്ക് ചേർക്കുമെന്നും വിജയ് പറഞ്ഞു. മതേതര സർക്കാരായി തുടരുമെന്നും വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. സഭയിൽ സ്റ്റാലിന്റെ വൈറലായ കൈയാംഗ്യം വിജയ് അനുകരിച്ചത് ടി.വി.കെ എം.എൽ.എമാർ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |