SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.37 AM IST

ഡൽഹിയിലെ പൊലീസ് അതിക്രമം: സ്വതന്ത്രാന്വേഷണം

delhi

ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്റ് ​പ​രീ​ക്ഷാ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ ​നേ​രെ​യു​ണ്ടാ​യ​ ​പൊ​ലീ​സ് ​അ​തി​ക്ര​മ​ത്തി​ൽ​ ​സ്വ​ത​ന്ത്ര​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സു​പ്രീം​കോ​ട​തി.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തെ​ ​നി​യോ​ഗി​ക്കും.​ ​മേ​ൽ​നോ​ട്ട​ത്തി​ന് ​റി​ട്ട.​ ​സു​പ്രീം​കോ​ട​തി​ ​ജ​ഡ്ജി​യേ​യോ​ ​ഹൈ​ക്കോ​ട​തി​ ​ജ​‌​ഡ്‌​ജി​യേ​യോ​ ​നി​യോഗി​ച്ചേ​ക്കും.​ ​ഡ​ൽ​ഹി,​ ​ബീ​ഹാ​ർ,​ ​കേ​ര​ള​മ​ട​ക്കം​ ​എ​ട്ട് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണി​ത്.​ ​അ​റ​സ്റ്രി​ലാ​യ​ 18​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള,​ ​ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​വ​രെ​ ​മോ​ചി​പ്പി​ക്കാ​നും​ ​സം​സ്ഥാ​ന​ങ്ങ​ളോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.
ക്രി​മി​ന​ൽ​ ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​റ​സ്റ്ര് ​ചെ​യ്യ​രു​ത്.​ ​എ​ന്നാ​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാം.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൂ​ര്യ​കാ​ന്ത്,​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജോ​യ്‌​മ​ല്യ​ ​ബാ​ഗ്ചി,​ ​വി.​ ​മോ​ഹ​ന​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചി​ന്റേ​താ​ണ് ​നി​ർ​ദ്ദേ​ശം.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നും​ ​സ​മ​ര​ങ്ങ​ൾ​ ​ന​ട​ന്ന​ ​ഡ​ൽ​ഹി,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ബീ​ഹാ​ർ,​ ​കേ​ര​ളം,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​അ​സാം,​ ​ബം​ഗാ​ൾ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​ർ​ക്കും​ ​നോ​ട്ടീ​സ് ​അ​യ​യ്ക്കാ​നും​ ​ഉ​ത്ത​ര​വി​ട്ടു.​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​/​ ​സ്റ്റാ​ൻ​ഡിം​ഗ് ​കോ​ൺ​സ​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ഹാ​ജ​രാ​ക​ണം. കേ​ന്ദ്ര​ ​സ​‌​ർ​ക്കാ​രി​ന്റെ​യ​ട​ക്കം​ ​വി​ശ​ദീ​ക​ര​ണം​ ​കേ​ൾ​ക്കും.​ ​സ​മ​ര​ക്കാ​ർ,​ ​പൊ​ലീ​സു​കാ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​പ​രാ​തി​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​സ്വ​ത​ന്ത്ര​വും​ ​നി​ഷ്‌​പ​ക്ഷ​വു​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തേ​ണ്ട​തി​ന്റെ​ ​അ​നി​വാ​ര്യ​ത​ ​പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​ബോ​ദ്ധ്യ​പ്പെ​ട്ടെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൂ​ര്യ​കാ​ന്ത് ​പ​റ​ഞ്ഞു.​ ​എ​ല്ലാ​വ​ശ​വും​ ​അ​ന്വേ​ഷി​ക്കും.
സ​മാ​ധാ​ന​പ​ര​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​നി​ര​പ​രാ​ധി​ക​ളെ​ ​അ​ക്ര​മി​ച്ചെ​ങ്കി​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​ക​ണം.​ ​ഡ​ൽ​ഹി​യി​ൽ​ ​സി.​ജെ.​പി​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​നി​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ ​നേ​രെ​ ​പൊ​ലീ​സ് ​പെ​ല്ല​റ്ര് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ചു​ ​എ​ന്ന​ത​ട​ക്ക​മു​ള്ള​ ​പ​രാ​തി​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രാ​മെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​സി.​ജെ.​പി​ ​അ​പ​ല​പി​ച്ചു. ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​കേ​ന്ദ്ര​വും​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ആ​യു​ധ​മാ​ക്കു​മോ​യെ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​ഉ​ത്ത​ര​വി​ടു​ന്ന​ ​സ​മ​യ​ത്ത് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​എ​തി​ർ​ത്തി​ല്ല.​ ​ഉ​റ​പ്പു​ക​ൾ​ ​പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ​ ​സ​മ​ര​ത്തി​നി​റ​ങ്ങു​മെന്നും​ ​സി.​ജെ.​പി​ ​വ​ക്താ​വ് ​സൗ​ര​വ് ​ദാ​സ് ​അ​റി​യി​ച്ചു.
അ​തേ​സ​മ​യം​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​ത​ട​യാ​നു​ള്ള​ ​ബി​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ലോ​ക്സ​ഭ​യി​ൽ​ ​ച​ർ​ച്ച​ ​തു​ട​ങ്ങി.​ ​ച​ർ​ച്ച​ ​ഇ​ന്നും​ ​തു​ട​രും.​ ​

സ്വകാര്യത സംരക്ഷിക്കണം

1. വിദ്യാർത്ഥികളുടെയടക്കം വ്യക്തിഗത വിവരങ്ങളും, ഡിജിറ്റൽ ഡേറ്റകളും പുറത്തുവിടരുത്. സമരക്കാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം

2. സി.സി ടിവി ഫൂട്ടേജുകൾ,ഡ്രോൺ ദൃശ്യങ്ങൾ,വയർലെസ് കമ്മ്യൂണിക്കേഷൻ,കൺട്രോൾ റൂമിലെ രേഖകൾ തുടങ്ങിയവ പൊലീസ് സൂക്ഷിക്കണം

 'ക്രിമിനലുകൾ നുഴഞ്ഞുകയറി"

സി.ജെ.പി ജൂലായ് 20ന് നടത്തിയ പാ‌ർലമെന്റ് മാ‌ർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമം കാട്ടിയിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. കൊടുംക്രിമിനലുകൾ നുഴഞ്ഞുകയറി അതിക്രമം കാട്ടി. 280 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിദ്യാർത്ഥികൾ ക്രൂരമർദ്ദനത്തിനിരയായെങ്കിൽ നിസാരമായി കാണാനാകില്ല. പൊലീസുകാരും അതിക്രമങ്ങൾക്ക് ഇരയായി. സത്യം പുറത്തുവരണം. റിട്ട.ജ‌‌ഡ്‌ജി അദ്ധ്യക്ഷനായുള്ള സ്വതന്ത്ര അന്വേഷണമാണെങ്കിൽ കേന്ദ്രം അനുകൂലിക്കുന്നു.

 എഫ്.ഐ.ആർ പിൻവലിക്കും

സമരങ്ങളുമായി ബന്ധപ്പെട്ട് ബീഹാർ, അസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ എഫ്.ഐ.ആറുകൾ പിൻവലിക്കാൻ ഇന്നലെ പുലർച്ചെ ഒരു മണിവരെ കേന്ദ്രസർക്കാരും സി.ജെ.പി വക്താക്കളും നടത്തിയ ചർച്ചയിൽ ധാരണയായി. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. ഡൽഹി സംഘർഷത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360