
ബംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം.
ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള ആഡംബര ഫ്ളാറ്റിലാണ് വൈശാഖ് (33) എന്ന ബിസിനസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് വൈശാഖ് ഫ്ളാറ്റിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾ ഒരാഴ്ചയായി ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നെന്നും വിവരമുണ്ട്. സംഭവസമയം നടിയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ ആർ.ആർ നഗർ പൊലീസ് പ്രാഥമിക പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരം ലഭിക്കൂയെന്ന് അധികൃതർ വ്യക്തമാക്കി.
നടിയെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യും. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വൈശാഖ് വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഇയാൾ മുമ്പും ഈ ഫ്ലാറ്റിൽ താമസിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമടക്കം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന്
വൈശാഖ് നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |