SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.54 AM IST

ജസ്റ്റിസ് പി.എസ്. നരസിംഹ കൊളീജിയം അംഗം

judge

ജസ്റ്റിസ് ജെ.കെ. മഹേശ്വരി വിരമിച്ചതിനെ തുടർന്ന്

ന്യൂ‌ഡൽഹി: ജസ്റ്റിസ് ജെ.കെ. മഹേശ്വരി ഞായറാഴ്ച വിരമിച്ചതിന്റെ പശ്ചാത്തലത്തിൽ തൊട്ടടുത്ത മുതി‌ർന്ന ജഡ്‌ജി പി.എസ്. നരസിംഹ സുപ്രീംകോടതി കൊളീജിയത്തിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് അഞ്ചംഗ കൊളീജിയത്തിന്റെ അദ്ധ്യക്ഷൻ. ജസ്റ്റിസുമാരായ വിക്രംനാഥ്, ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ് എന്നിവരാണ് മറ്റു അംഗങ്ങൾ. 1963 മേയ് 3ന് ഹൈദരാബാദിലാണ് പി.എസ്. നരസിംഹയുടെ ജനനം. 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്. 2008ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെന്ന പദവിയിലെത്തി. അഡഷണൽ സോളിസിറ്റ‌ർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2021 ആഗസ്റ്റ് 31നാണ് സുപ്രീംകോടതി ജഡ്‌ജിയായി നിയമിതനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360