
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നതു വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി തുടരുമെന്ന് പാകിസ്ഥാനോട് ഇന്ത്യ. കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
സിന്ധുനദീജല വിഹിതം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കൈകൾ വെട്ടിമാറ്റുമെന്ന പാക് മന്ത്രി മുസാദിക് മാലികിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതിയിലെ പാകിസ്ഥാന്റെ പങ്ക് നിഷേധിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |