SignIn
Kerala Kaumudi Online
Friday, 17 July 2026 2.44 AM IST

പുരി ജഗന്നാഥ രഥയാത്ര തിരക്കിൽപ്പെട്ട് ഒരു മരണം

g

 നൂറിലധികം പേർ ആശുപത്രിയിൽ

പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. പരിക്കേറ്റ നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണെത്തിയത്. പലർക്കും ശ്വാസതടസം അനുഭവപ്പെട്ടവതോടെ എമർജൻസി ടീമുകൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബോധാവസ്ഥയിൽ വീണയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ഭക്തരെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുൾപ്പെടെ കർശനമായ നടപടികൾ സ്വീകരിച്ചെന്നും പറഞ്ഞു. ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര ഇന്നലെയാണ് പുരിയിൽ ആരംഭിച്ചത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360