SignIn
Kerala Kaumudi Online
Sunday, 19 July 2026 4.42 AM IST

ട്രെയിനിൽ ശല്യപ്പെടുത്തി: യുവാവിന് ലിപ്സ്റ്റിക്കിട്ട് യുവതിയുടെ ശിക്ഷ

h

മുംബയ്: ട്രെയിനിൽ വച്ച് ശല്യപ്പെടുത്തിയ യുവാവിനെ വ്യത്യസ്തമായി കൈകാര്യം ചെയ്ത് യുവതി. യുവാവിന്റെ മുഖത്ത് ലിപ്സ്റ്റിക്കിട്ടും കൈകളിൽ വളയണിയിച്ചുമാണ് യുവതി പ്രതിരോധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ ഭുസാവൽ-വാർധ മെമു പാസഞ്ചർ ട്രെയിനിലാണ് സംഭവം. യുവാവ് യാത്രക്കാരിയെ ശല്യം ചെയ്തോടെ ഇവരും ട്രെയിനിലുണ്ടായിരുന്ന മറ്റു യുവതികളും ഇത് ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് യുവാവിനെ സീറ്റിൽ പിടിച്ചിരുത്തി ചുണ്ടിലും മുഖത്തും ലിപ്സ്റ്റിക് തേച്ചും വളകൾ അണിയിച്ചും പ്രതിഷേധമറിയിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും സജീവമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ ഇത്തരം പ്രതീകാത്മക പ്രതിഷേധം മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360