ന്യൂഡൽഹി: നിതി ആയോഗ് സി.ഇ.ഒ ആയി 1985 ബാച്ച് മദ്ധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനുരാഗ് ജെയിനെ നിയമിച്ച് കേന്ദ്ര സർക്കാർ. രണ്ടു വർഷത്തേക്കാണ് നിയമനം. മദ്ധ്യപ്രദേശ് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ജോയിന്റ് സെക്രട്ടറി, ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അടക്കം സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢ് കേഡർ ഉദ്യോഗസ്ഥ നിധി ഛിബർ കഴിഞ്ഞ ഫെബ്രുവരി മുതൽ നിതി ആയോഗ് സി.ഇ.ഒയുടെ അധികച്ചുമത വഹിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |