SignIn
Kerala Kaumudi Online
Friday, 07 August 2026 2.26 AM IST

യു.പി.ഐയിൽ എം.ഡി.ആറിന് വഴിതുറന്ന് ബിൽ

ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്(എം.ഡി.ആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ടാക്‌സേഷൻ നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ നാല് മിനിട്ടിലാണ് ബിൽ പാസായത്.

ഓൺലൈൻ ഇടപാടുകൾക്ക് വ്യാപാരികൾ ബാങ്കുകൾക്കും പെയ്മെന്റ് സേവന ദാതാക്കൾക്കും നൽകേണ്ട സേവന ഫീസാണ് എം.ഡി.ആർ. ഇതോടെ ഏതൊക്കെ പണമിടപാടുകളിൽ ഫീസ് ബാധകമാക്കണമെന്ന് സർക്കാരിന് തീരുമാനിക്കാനാകും. 2000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടുകൾക്ക് റേറ്റ് ഈടാക്കാൻ വഴി തെളിയുന്നതാണിത്.

മറ്റ് വ്യവസ്ഥകൾ

1. ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയ്ക്കുള്ള നികുതി ഇളവ് 2041 മാർച്ച് 31 വരെ നീട്ടി. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സെർവറുകൾ, വെയറബിൾ ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് ലഭിക്കും

2. ഇലക്ട്രോണിക് ഘടകങ്ങൾ കസ്റ്റംസ് ബോണ്ടഡ് വെയർഹൗസുകളിൽ സംഭരിച്ച് ഇന്ത്യൻ നിർമ്മാതാക്കൾക്ക് നൽകുന്ന വിദേശ കമ്പനികൾക്ക് 15 വർഷത്തേക്ക് ആദായനികുതി ഇളവ്

3. വിദേശ നിക്ഷേപകർക്കും ഫണ്ടുകൾക്കുമുള്ള സങ്കീർണ നിബന്ധനകൾ ലഘൂകരിക്കും ഡാറ്റാ സെന്ററുകളിൽ വിദേശ ക്ലൗഡ് കമ്പനികൾക്ക് കേന്ദ്രാനുമതി വ്യവസ്ഥ ഒഴിവാക്കി

4. പ്രത്യേക നോട്ടിഫൈഡ് സോണുകളിൽ വിദേശ ഡയമണ്ട് ഖനന കമ്പനികൾക്കും ലേല സ്ഥാപനങ്ങൾക്കും നികുതി ഇളവുകൾ 2041 മാർച്ച് 31 വരെ നീട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360