SignIn
Kerala Kaumudi Online
Friday, 14 August 2026 3.15 AM IST

'ജവാന്' മുൻഗണന നൽകുന്നുവെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

1

ന്യൂഡൽഹി: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് മദ്യവ്യാപാരികളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ ബെവ്കോയ്‌ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ സഞ്ജയ് കുമാ‌ർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് (ടി.എസ്.സി.എൽ) ജവാൻ നിർമ്മിക്കുന്നത്. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. സെപ്‌തംബർ 23ന് കേസ് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360