SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.46 AM IST

കാവേരി വിഷയം: നിർദ്ദേശം കർണാടക പാലിക്കണമെന്ന് സുപ്രീംകോടതി

e

ന്യൂഡൽഹി: കാവേരി നദീജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കാവേരി ജല നിയന്ത്രണ സമിതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർണാടക പാലിക്കണമെന്ന് സുപ്രീംകോടതി. തമിഴ്നാടിന്റെ ഹർജിയിലാണിത്. പ്രതിദിനം 12,​000 ക്യൂസെക്‌സ് ജലം വിട്ടുകൊടുക്കാൻ കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) കർണാടകയ്‌ക്ക് നിർദ്ദേശം നൽകിയിട്ടും പൂർണതോതിൽ നടപ്പാക്കുന്നില്ലെന്ന് തമിഴ്നാട് അറിയിച്ചു. ജലദൗ‌ർല്യമുണ്ടെങ്കിലും കഴിഞ്ഞ 5 ദിവസങ്ങളിൽ പ്രതിദിനം 6000 ക്യൂസെക്‌സിനടുത്ത് നൽകി. അടുത്ത ദിവസങ്ങളിൽ പോരായ്‌മകൾ പരിഹരിക്കുമെന്ന് കർണാടക പ്രതികരിച്ചു. ഇതോടെ,​ കാവേരി ജല നിയന്ത്രണ സമിതി തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,​ സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നി‌ർദ്ദേശിച്ചു. വിഷയം 24ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360