ചെന്നൈ : ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. മദ്രാസ് ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ വിവേചനാധികാരം എന്ന നിലപാട് അംഗീകരിച്ച് ഹൈക്കോടതി തീർപ്പാക്കി. അതേസമയം ദേശീയഗാനവും ദേശീയ ഗീതവും ആലപിക്കേണ്ട വേദിയിൽ ആദ്യം വന്ദേമാതരം എന്ന് മാത്രമാണ് നിലപാട് എന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന ഗാനമായ തമിഴ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |