SignIn
Kerala Kaumudi Online
Sunday, 23 August 2026 12.37 AM IST

ഇ.പി.എഫ്: അർഹരായവരെ ഉൾപ്പെടുത്താൻ ക്യാമ്പയിൻ

e

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പരിരക്ഷ ലഭിക്കാതെ പോയ അർഹരായ ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്താനായി 'എംപ്ലോയീസ് എൻ‌റോൾമെന്റ് ക്യാമ്പയിൻ 2026" പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ 31 വരെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

ഇ.പി.എഫ് പദ്ധതിയിൽ അംഗമാകേണ്ടിയിരുന്നിട്ടും വിവിധ കാരണങ്ങളാൽ അംഗത്വം ലഭിക്കാതെ പോയ ജീവനക്കാരെ ചേർക്കാം. തൊഴിലുടമകൾക്കും ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കാം. അർഹരായ ജീവനക്കാരുടെ മുൻകാല ഇ.പി.എഫ് ബാദ്ധ്യതകളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനും പദ്ധതിയിൽ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. തൊഴിലുടമകൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് അർഹരായ ജീവനക്കാരുടെ എൻറോൾമെന്റ് പൂർത്തിയാക്കാം. കൂടുതൽ തൊഴിലാളികളെ ഔപചാരിക തൊഴിൽ മേഖലയിലേക്കും ഇ.പി.എഫ് സംവിധാനത്തിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360