SignIn
Kerala Kaumudi Online
Monday, 31 August 2026 1.35 AM IST

വീണ്ടും സമരം; ചണ്ഡീഗഡ് വളയാൻ കർഷകർ  നാളെ മുതൽ 7 വരെ ധർണ

d

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉയർത്തി സംയുക്ത കിസാൻ മോർച്ചയുടെ (എസ്.കെ.എം) നേതൃത്വത്തിൽ കർഷകർ ചണ്ഡീഗഡിൽ വൻ പ്രക്ഷോഭം നടത്തും. നാളെ മുതൽ ഏഴുവരെ ചണ്ഡീഗഡ്-മൊഹാലി അതിർത്തിയിൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി ധർണ നടത്തുമെന്ന് എസ്.കെ.എം പ്രഖ്യാപിച്ചു. ഭക്രാ-ബിയാസ് ഡാം മാനേജ്‌മെന്റ് ബോർഡിലെ പഞ്ചാബിന്റെ അവകാശം പുനഃസ്ഥാപിക്കുക, സംസ്ഥാനത്തിന്റെ നദീജല അവകാശങ്ങൾ സംരക്ഷിക്കുക, ഡാം സേഫ്റ്റി ആക്ട് പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കർഷകർ ട്രാക്ടറുകളിലും ട്രെയിനുകളിലും മൊഹാലി അതിർത്തിയിലേക്ക് നീങ്ങിത്തുടങ്ങി. ഒരാഴ്ച നീളുന്ന സമരം ചണ്ഡിഗഡ്-മൊഹാലി മേഖലയിലെ ഗതാഗതത്തെ ബാധിക്കും. ഗതാഗത നിയന്ത്രണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കടം എഴുതിത്തള്ളണം

( മറ്റ് പ്രധാന ആവശ്യങ്ങൾ)​

 സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരം എല്ലാ വിളകൾക്കും കുറഞ്ഞ താങ്ങുവില (എം.എസ്.പി) ഉറപ്പാക്കുക

​ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക

 കരിമ്പിൻ വില ക്വിന്റലിന് 500 രൂപയാക്കുക

 സാമൂഹികസുരക്ഷാ പെൻഷൻ പ്രതിമാസം 10,000 രൂപയാക്കുക

 ​ അമേരിക്കയുമായുള്ള സ്വതന്ത്രവ്യാപാര കരാറുകളിൽനിന്ന് പിന്മാറുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360