SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

തമിഴ്നാട് മന്ത്രിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

d

ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയപാതയിൽ കാട്ടാൻകുളത്തൂരിലുണ്ടായ അപകടത്തിൽ ഇരയിൻപാണ് (28) മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റുചെയ്തു.

നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പിന്നാലെ സഞ്ചരിച്ചിരുന്ന സ്വന്തം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപെട്ടത്. മന്ത്രിയുടെ ബന്ധുക്കളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് അപകടത്തിൽപെട്ട വാഹനം കസ്റ്റഡിയിലെടുത്തു. അതേസമയം,മോശം പെരുമാറ്റത്തിന് വിവാദത്തിലായ ജഗദീശ്വരിയെ വിജയ് മന്ത്രിസഭയിൽനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, TAMILNADU NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360