
ധാക്ക: ബംഗ്ലാദേശിൽ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് ദാരുണാന്ത്യം. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ചട്ടഗ്രാമിലുള്ള ഹാഥസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്ന സൈനിക പരിശീലനത്തിനിടെയാണ് ടാങ്ക് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ സൈനികനെ ധാക്കയിലെ കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലേക്ക് മാറ്റി. ടാങ്ക് പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |