
ന്യൂഡൽഹി: ഗോവയിലെ ക്ലബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉടമകളായ ലൂത്ര സഹോദരങ്ങൾ അടക്കം 3 പ്രതികൾ ഗോവ മപുസയിലെ അഡിഷണൽ സെഷൻസ് കോടതിയിൽ കീഴടങ്ങി. ബിർച്ച് ബൈ റോമിയോ ലൈൻ നൈറ്ര് ക്ലബ് ഉടമകളായ സൗരവ് ലൂത്ര,ഗൗരവ് ലൂത്ര,ബിസിനസ് പങ്കാളി അജയ് ഗുപ്‌ത എന്നിവരെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തു. പ്രതികൾക്ക് തടവറയിൽ മെത്തയും മരുന്നുകളും അനുവദിച്ചു. സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. 2025 ഡിസംബർ 6ന് നടന്ന തീപിടിത്തത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |