
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ സോളാർ പാനൽ പദ്ധതിയെ പിന്തുണച്ച് പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ.
പ്രധാനമന്ത്രി സൂര്യ ഘർ ബിജ്ലി യോജന പ്രകാരം സോളാർ പാനലുകൾ സ്ഥാപിക്കാൻ വിജയ് സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ 78,000 രൂപയാണ് സബ്സിഡി നൽകിവരുന്നത്. പുറമേ സംസ്ഥാന സർക്കാർ 22,000 രൂപ അധിക സബ്സിഡി നൽകും. ഇതോടെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭ്യമാകും. ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് 50 കോടി രൂപ ബഡ്ജറ്റ് അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |