SignIn
Kerala Kaumudi Online
Monday, 05 October 2026 12.53 AM IST

അതിർത്തിയിലെ നുഴഞ്ഞുകയറ്റം പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

h

 അന്താരാഷ്ട്ര അതിർത്തി മാനിക്കണം

ന്യൂഡൽഹി: പാകിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നതിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. പാക് ഹൈക്കമ്മിഷനിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫിറോസ്പൂരിൽ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാൻ ഉന്നയിച്ച ന്യായീകരണങ്ങൾ തള്ളുകയും ചെയ്തു. അതിർത്തി കടക്കാൻ ശ്രമിച്ച മൂന്നുപേരോട് മടങ്ങിപ്പോകാൻ ബി.എസ്.എഫ് പലതവണ മുന്നറിയിപ്പ് നൽകിയെന്നും അവഗണിച്ചതോടെ വെടിയുതിർക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷയ്ക്ക് അടിയന്തര ഭീഷണിയുണ്ടായതോടെയാണ് നടപടിയെടുത്തത്.

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ആയുധധാരികളായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ അതിർത്തികടന്നുള്ള നീക്കങ്ങൾ വർദ്ധിക്കുകയാണെന്നാണ് ഈ സംഭവങ്ങളിലൂടെ

വ്യക്തമാകുന്നത്. നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും പാകിസ്ഥാൻ അന്വേഷിക്കണം. ഇത്തരം നീക്കങ്ങൾക്ക് പാക് അതിർത്തിരക്ഷാസേനയുടെ സഹായമുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം. അന്താരാഷ്ട്ര അതിർത്തി മാനിക്കുകയും നിലവിലുള്ള ഉഭയകക്ഷി ധാരണകൾ പാലിക്കുകയും വേണം. പാക് അതിർത്തിസേന നിയന്ത്രണം ഏർപ്പെടുത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360