SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.09 AM IST

അറസ്റ്റിലായവർ വീണ്ടുമെത്തി പുലിവാലു പിടിച്ച് പൊലീസ്

d

ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ പ്രതിഷേധത്തിൽ അറസ്റ്റ് വരിച്ച് നീക്കം ചെയ്‌ത നേതാക്കൾ വീണ്ടുമെത്തിയത് ഡൽഹി പൊലീസിനെ ചില്ലറയൊന്നുമല്ല വലച്ചത്. ഡൽഹി പി.സി.സി യുവ നേതാവും എൻ.എസ്.യു.ഐ വൈസ് പ്രസിഡന്റുമായ ദീപാൻഷു സാഗറിനെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കിയത് ഒമ്പത് തവണ. ഓരോ തവണയും പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തി. പത്താം തവണ ബസിന്റെ ജനൽവഴി പുറത്തുചാടിയ ദീപാൻഷു ടയറിലെ കാറ്റും അഴിച്ചുവിട്ടു.

നേതാക്കളെ കയറ്റി ബസ് മുന്നോട്ടെടുക്കുമ്പോൾ പ്രവർത്തകർ മുന്നിൽ നിന്ന് പ്രതിഷേധിക്കും. അതിനിടെയാണ് ദീപാൻഷു അടക്കം നേതാക്കൾ രക്ഷപ്പെട്ടത്.

ചില പ്രവർത്തകർ ബസിനു മുകളിൽ കയറിയും പ്രകോപനമുണ്ടാക്കി. ബസിന് മുകളിൽ കയറി എൻ.എസ്.യു.ഐ പതാക വീശിയ യുവാവിനെ താഴെയിറക്കാൻ പൊലീസുകാർ നന്നേ പണിപ്പെട്ടു.

ന്യൂജെൻ മുദ്രാവാക്യം

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ' എന്നെഴുതിയ പ്ലക്കാർഡ് ശ്രദ്ധ നേടി. രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറി ത്രിവർണപതാക ഉയർത്തിയതിന് പിന്നാലെ ഈ പ്ലക്കാർഡും ഉയർത്തിപ്പിടിച്ചു. അടുത്തിടെ നടന്ന പ്രതിഷേധങ്ങളിൽ ന്യൂജെൻ മുദ്രാവാക്യങ്ങൾ വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, ARRESTED, DELHI PROTEST, DELHI POLICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360