
ന്യൂഡൽഹി: യുദ്ധമുഖത്ത് കൂട്ടത്തോടെയെത്തി ആക്രമണം നടത്തുന്ന ഡ്രോണുകളെ തകർക്കാൻ ഇന്ത്യയുടെ ആദ്യ സ്വകാര്യ മൈക്രോ മിസൈലായ 'ജ്വാല" ഒരുങ്ങുന്നു. സ്വകാര്യ പ്രതിരോധ സ്ഥാപനമായ ഐ.ജി ഡിഫൻസാണ് നിർമ്മിക്കുന്നത്. ജ്വാലയുടെ രണ്ട് ഖര ഇന്ധന റോക്കറ്റ് മോട്ടോറുകളുടെ പരീക്ഷണം കഴിഞ്ഞ മൂന്നിന് വിജയകരമായി പൂർത്തിയാക്കി. ലക്ഷ്യം കണ്ടെത്തി പിന്തുടരാനുള്ള സംവിധാനം, നിയന്ത്രണ സംവിധാനം, പോർമുന എന്നിവ സംയോജിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മിസൈലിന്റെ ആദ്യ പരീക്ഷണം നവംബറിൽ നടന്നേക്കും. ഡ്രോണിനെ കോടികൾ വിലയുള്ള വ്യോമപ്രതിരോധ മിസൈൽ ഉപയോഗിച്ച് പ്രതിരോധിക്കുക പ്രായോഗികമല്ലാത്തതിനാലാണ് ചെലവുകുറഞ്ഞ മൈക്രോ മിസൈൽ നിർമ്മിക്കുന്നത്.
2-5 കി.മീ
പ്രഹരപരിധി
ഒറ്റയ്‌ക്കും കൂട്ടത്തോടെയും വരുന്ന ഡ്രോണുകളെ നേരിടും
പ്രഹരപരിധി 2-5 കി.മീ.
ഡ്രോൺ കണ്ടെത്തിയാൽ 7 സെക്കൻഡിൽ താഴെ സമയത്തിൽ മിസൈൽ വിക്ഷേപിക്കും
ലക്ഷ്യത്തിന് സമീപമെത്തുമ്പോൾ പൊട്ടിത്തെറിക്കുന്ന സംവിധാനവുമുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |