SignIn
Kerala Kaumudi Online
Monday, 21 September 2026 10.27 AM IST

മദ്ധ്യപ്രദേശിൽ ഒറ്റദിവസം റിപ്പോർട്ട് ചെയ്‌തത് 1478 മരണങ്ങൾ, ചേർത്തത് ഇതുവരെ രേഖകളിൽ പെടാതെ പോയ മരണങ്ങളെന്ന് സർക്കാർ

madhya

ഭോപാൽ: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പട്ടികയിലേക്ക് 1478 മരണങ്ങൾ കൂടി ചേർത്തതോടെ മദ്ധ്യപ്രദേശിൽ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 10,000 കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രതിദിന കൊവിഡ് മരണം 100ൽ താഴെയായിരുന്നു സംസ്ഥാനത്ത്. പുതിയ കണക്ക് പ്രകാരം 10,506 മരണങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ഉണ്ടായിരിക്കുന്നത്. മരണനിരക്ക് 1.33 ശതമാനമായി. സ്വകാര്യ ആശുപത്രികളിൽ മരിച്ചവ‌ർ 762ഉം ഹോം ഐസൊലേഷനിലിരിക്കെ മരണമടഞ്ഞത് 208പേരുമാണെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കിൽ പറയുന്നത്. വിവിധ ജില്ലകളിൽ മരണമടഞ്ഞ 500ലധികം പേരെയും ചേ‌ർത്താണ് 1478 കേസുകൾ. ഇവ മുൻപ് രേഖകളിൽ ചേർത്തിരുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് മാത്രം 1478 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തത് 2020 മരണങ്ങളാണ്. ആകെ രാജ്യത്ത് മരണമടഞ്ഞവ‌ർ 4,10,784 ആണ്. കോടതി ഉത്തരവിനെ തുടർന്ന് ബീഹാർ 3951 മരണങ്ങൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ജൂൺ ഒൻപതിനായിരുന്നു ഇത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 9000 കടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MADHYA PRADESH, COVIDDEATH, NEW, TABLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360