SignIn
Kerala Kaumudi Online
Thursday, 22 October 2026 3.35 PM IST

'രാഹുൽ ഗാന്ധി പപ്പുവല്ല, മിടുക്കനാണ്'; പ്രശംസിച്ച് രഘുറാം രാജൻ

rahul

ന്യൂഡൽഹി: രാഹുൽ ഗാന്ധി പപ്പുവല്ല സ്മാർട്ടായ മനുഷ്യനാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗ‌ർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരു പതിറ്റാണ്ടോളം അദ്ദേഹവുമായി പല മേഖലകളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. രാഹുൽ പപ്പു (വിഡ്ഢി ) അല്ല. അദ്ദേഹം ചെറുപ്പവും ജിജ്ഞാസയും നിറഞ്ഞ മിടുക്കനായ മനുഷ്യനാണ്. എല്ലാ കാര്യത്തിലും തികഞ്ഞ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഞാൻ പങ്കാളിയായത്, യാത്ര മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ്. '- രഘുറാം രാജൻ പറഞ്ഞു.

2023ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ലോകത്തിന്‍റെ മറ്റു ഭാഗങ്ങൾക്കും ബുദ്ധിമുട്ടായിരിക്കുമെന്നും വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം രഘുറാം പറഞ്ഞിരുന്നു. കൊവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ഇടത്തരക്കാരെ കണക്കിലെടുത്ത് നയങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര ഊർജ മേഖലയിൽ ഹരിത വിപ്ലവത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചും രഘുറാം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAHUL, RAHUL GANDHI, BHARATH JODO YATHRA, RAGHURAM RAJAN, CONGRESS LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360