SignIn
Kerala Kaumudi Online
Monday, 26 October 2026 1.45 PM IST

മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി കോടതി

READ ENGLISH VERSION
rahul-gandhi
രാഹുൽ ഗാന്ധി

ലക്‌നൗ: മാനനഷ്‌ടക്കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതിയുടേതാണ് വിധി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയ കേസിലാണ് രാഹുൽ ഗാന്ധി കുറ്റവിമുക്തനായത്.

2018 ലാണ് കേസിനാസ്‌പദമായ വിവാദപരാമർശം ഉണ്ടായത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരൂവിൽ നടന്ന പ്രചാരണത്തിനിടെയാണ് അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. ഇതിനെതിരെ ബിജെപി നേതാവായ വിജയ് മിശ്രയാണ് സുൽത്താൻപൂർ കോടതിയെ സമീപിച്ചത്. രാഹുൽഗാന്ധി ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. രാഹുലിന്റെ പരാമർശങ്ങൾ മാനനഷ്‌ടത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വിധിസംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഒക്‌ടോബർ 13ന് വിധി പ്രസ്‌താവിക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ ആർഎസ്‌ ചീമയുടെ നേതൃത്വത്തിൽ അഭിഭാഷകരായ കാശി ശുക്ല, തരന്നും ചീമ, പ്രസന്ന എസ്, ആകാശ് സിംഗ് എന്നിവരാണ് രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത്.

English Summary

Rahul Gandhi has been acquitted in a defamation case by a special court in Sultanpur, Uttar Pradesh, over his 2018 remarks about Union Home Minister Amit Shah.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, RAHUL GANDHI ACQUITTED, AMITH SHAH DEFAMATION CASE, INDIAN POLITICS, RAHUL GANDHI CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360