SignIn
Kerala Kaumudi Online
Monday, 26 October 2026 3.22 AM IST

പി.​എ​സ്.സി നന്നാക്കാൻ നി​യ​മ​ഭേ​ദ​ഗ​തി ശു​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​ക്ക്​ ​കൈമാറി

1

തിരുവനന്തപുരം: കരിനിഴൽ വീണ കേരള പബ്ലിക് സർവീസ് കമ്മിഷനെ ശുദ്ധീകരിക്കാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമായി സമഗ്ര നിയമഭേദഗതിയിലേക്ക് യു.ഡി.എഫ് സർക്കാർ നീങ്ങുന്നു. ആകെ അംഗങ്ങളുടെ എണ്ണം 21 ൽ നിന്നു കുറയ്ക്കാനും പി.എസ്.സി അംഗമാകാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കാനും നിയമഭേദഗതി കൊണ്ടുവരണം എന്നതടക്കമുള്ള ശുപാർശ പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ശുപാർശ നൽകിയത്.

പി.എസ്.സി അംഗങ്ങളുടെ നിയമന ചട്ടങ്ങളിൽ കാതലായ അഴിച്ചുപണി നടത്താനാണ് ആലോചന. പരീക്ഷ നടത്തിപ്പ്, റിക്രൂട്ട്‌മെന്റ് രീതികൾ, ഭരണപരമായ ഘടന എന്നിവയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും .

രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി കമ്മിഷനിലേക്ക് യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കമെന്ന അഭിപ്രായത്തിനാണ് സർക്കാരിൽ മുൻതൂക്കം.

പി.എസ്.സി അംഗങ്ങൾക്ക് നിലവിൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അംഗങ്ങളുടെ എണ്ണവും അവരുടെ യോഗ്യത സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കും.

ഉദ്യോഗാർത്ഥികളുടെ സംശയങ്ങളും പരാതികളും ഉടനടി പരിഹരിക്കുന്നതിനായി സ്വതന്ത്രമായ വിജിലൻസ്/പരാതി പരിഹാര സെൽ ശക്തിപ്പെടുത്തും.


അംഗങ്ങളെ നിശ്ചയിക്കാൻ

ഇന്റർവ്യൂ ബോർഡ്

പി.എസ്.സി അംഗങ്ങളായി പരിഗണിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നിർബന്ധമാക്കണമെന്നതാണ് ഒരു ശുപാർശ.

രാഷ്ട്രീയ നാമനിർദേശങ്ങൾക്ക് പകരം കൃത്യമായ മാനദണ്ഡങ്ങളിലൂടെ അംഗങ്ങളെ കണ്ടെത്താൻ പ്രത്യേക ഇന്റർവ്യൂ ബോർഡ് രൂപീകരിക്കണം.

യോഗ്യതയും മുൻകാല പ്രവൃത്തിപരിചയവും ബോർഡ് വിശദമായി പരിശോധിക്കണം.

അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും പൂർണ്ണമായും ഒഴിവാക്കുന്നതിനായി സമ്പൂർണ്ണ ഡിജിറ്റൈസേഷൻ, ഒ.എം.ആർ/ഓൺലൈൻ പരീക്ഷകളുടെ നടത്തിപ്പിലെ മികച്ച സുരക്ഷ എന്നിവ ഉറപ്പാക്കണം

റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നതിലെ താമസം ഒഴിവാക്കാനും വിജ്ഞാപനം മുതൽ നിയമനം വരെയുള്ള കാലയളവ് കുറയ്ക്കാനും പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360