SignIn
Kerala Kaumudi Online
Friday, 23 October 2026 9.28 PM IST

രേഖ ഗുപ്‌ത ഡൽഹി മുഖ്യമന്ത്രി

rekha-gupta

ന്യൂ​ഡ​ൽ​ഹി​:​ ​ക​ന്നി​ ​മ​ത്സ​ര​ത്തി​ൽ​ ​മി​ന്നും​ ​വി​ജ​യം​ ​നേ​ടി​യ​ ​പാ​ർ​ട്ടി​യു​ടെ​ ​വ​നി​താ​മു​ഖം​ ​രേ​ഖ​ ​ഗു​പ്‌​ത​യെ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​നി​ശ്ച​യി​ച്ച് ​ബി.​ജെ.​പി.​ ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗ​മാ​ണ്.​ ​രാം​ലീ​ല​ ​മൈ​താ​ന​ത്ത് ​ഇ​ന്ന് ​ഉ​ച്ച​യ്‌​ക്ക് 12.35​ന് ​ ഏഴംഗ ​ ​മ​ന്ത്രി​സ​ഭ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​ൽ​ക്കും.​ ​ബ​നി​യ​ ​സ​മു​ദാ​യാം​ഗ​മാ​ണ് 50​ ​വ​യ​സു​ള്ള​ ​രേ​ഖ.​ ​എ​ൻ.​ഡി.​എ​യു​ടെ​ ​ഏ​ക​ ​വ​നി​താ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.

ഇ​ന്ന​ലെ​ ​രാ​ത്രി​ ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​യോ​ഗം​ ​ചേ​ർ​ന്നാ​ണ് ​പേ​രു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​രേ​ഖാ​ ​ഗു​പ്‌​ത​ ​രാ​ത്രി​ ​ത​ന്നെ​ ​ഡ​ൽ​ഹി​ ​ലെ​ഫ്റ്റ​ന​ന്റ് ​ഗ​വ​ർ​ണ​ർ​ ​വി.​കെ.​ ​സ​ക്‌​സേ​ന​യെ​ ​സ​ന്ദ​ർ​ശി​ച്ച് ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു. പ​ർ​വേ​ഷ് ​സാ​ഹി​ബ് ​സിം​ഗ് ​വെ​ർ​മ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും.​ ​എ​ന്നാ​ൽ,​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് ​മ​നോ​ജ് ​തി​വാ​രി​ ​എം.​പി​ ​പ​റ​ഞ്ഞു. മുതി​ർന്ന ബി​.ജെ.പി​ നേതാവ് വി​ജേന്ദർ ഗുപ്ത നി​യമസഭാ സ്പീക്കറായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, REKHA GUPTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360