SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.06 AM IST

ആര്‍ രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കും; നടപടി ആരംഭിച്ച് കൊല്‍ക്കത്ത പൊലീസ്

r-rajagopal
ആര്‍ രാജഗോപാല്‍

കൊല്‍ക്കത്ത: ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കും. ദേശീയതലത്തില്‍ വലിയ വിവാദമായതോടെയാണ് തിരുത്തല്‍ നടപടി ആരംഭിച്ചത്. കൊല്‍ക്കത്ത പൊലീസ് രാജഗോപാലിന്റെ പാസ്‌പോര്‍ട്ടില്‍ റീ വെരിഫിക്കേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ആര്‍. രാജഗോപാലിനെ ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് റീവെരിഫിക്കേഷന്‍ നടപടി ആരംഭിച്ചത്. തനിക്ക് റീ വെരിഫിക്കേഷന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ലഭിച്ചുവെന്ന് ആര്‍ രാജഗോപാല്‍ സ്ഥിരീകരിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇടപെട്ടത് കൊണ്ടായിരിക്കാം ബംഗാള്‍ പൊലീസും പാസ്‌പോര്‍ട്ട് ഓഫിസ് അധികൃതരും സംയുക്തമായി, ഇതുവരെ തടഞ്ഞുവെച്ച പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതെന്നും രാജഗോപാല്‍ പ്രതികരിച്ചു.

രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്ത് അയച്ചിരുന്നു. 2002ലെ വോട്ടര്‍പട്ടികയില്‍ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R RAJAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360