ഡെറാഡൂൺ: ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ഇന്ന് പുലർച്ചെയോടെ ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന് സമീപം റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോവുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
റോഡ് ഒലിച്ചുപോയതിനാൽ തീർത്ഥാടകരും പ്രദേശവാസികളും വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മോശം കാലാവസ്ഥയും കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇതുവഴിയുള്ള യാത്രകൾ തൽക്കാലം ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേപ്പാളിലെ പ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്തമഴയേയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ 70- ലധികം പ്രധാന റോഡുകളിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് ഒൻപത് വരെ മലയോര ജില്ലകളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതരുടെ കർശന മുന്നറിയിപ്പുണ്ട്.
Heavy rain triggered a massive landslide near Uttarakhand's Marwari bridge, completely stalling traffic on the Badrinath National Highway. The Joshimath-Marwari road was washed away, stranding numerous vehicles. Debris removal efforts are underway, with no casualties reported. Authorities have advised pilgrims and travelers to exercise caution amid continued downpour.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |