SignIn
Kerala Kaumudi Online
Saturday, 12 September 2026 7.04 PM IST

വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനിൽ? അജിത്തിന് 'പച്ചക്കൊടി' കാണിക്കാൻ ഇരുവരും ഒരുമിച്ചെത്തുമോ; ചിത്രങ്ങൾ വൈറൽ

READ ENGLISH VERSION
vijay-and-trisha
തമിഴ്നാട് മുഖ്യമന്ത്രി വിജയ്, രാധിക ശരത്കുമാർ,​ തൃഷ കൃഷ്ണൻ

ലണ്ടൻ: നടിമാരായ തൃഷ കൃഷ്ണനും രാധിക ശരത്കുമാറും ലണ്ടനിൽ ഒന്നിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. നടൻ അജിതിന്റെ സിൽവർസ്റ്റോൺ റേസുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ രാധികയാണ് തൃഷയ്ക്കൊപ്പമുള്ള സെൽഫി പങ്കുവച്ചത്. ഇരുവരും സന്തോഷത്തോടെ പോസ് ചെയ്യുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അജിത്ത് കുമാർ പങ്കെടുക്കുന്ന മിഷെലിൻ ലെ മാൻസ് കപ്പ് റേസിന് മുന്നോടിയായാണ് രാധിക ശരത്കുമാർ ലണ്ടനിലെത്തിയത്. സിൽവർസ്റ്റോൺ കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് എത്തുമെന്ന വാർത്തകൾക്കിടെയാണ് തൃഷയും ലണ്ടനിലെത്തിയിരിക്കുന്നത്. ഇതോടെ മത്സരം കാണാൻ വിജയ്​ക്കൊപ്പം തൃഷയും ഉണ്ടായേക്കുമെന്ന സൂചന ശക്തമായിട്ടുണ്ട്.

ലണ്ടനിൽ വച്ച് അജിതിനെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടുന്ന രാധികയുടെ വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘ലണ്ടനിൽ വച്ച് സുന്ദരിയായ തൃഷയെ കണ്ടുമുട്ടി. ഈ വാരാന്ത്യത്തിൽ ട്രാക്കിലിറങ്ങുന്ന നമ്മുടെ സ്വന്തം 'തല' അജിത് കുമാറിന് എല്ലാവിധ ആശംസകളും നേരുന്നു,’ രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

English Summary

Actresses Trisha Krishnan and Radikaa Sarathkumar's picture together in London has gone viral. Radikaa is in London for actor Ajith Kumar's Michelin Le Mans Cup race. Trisha's arrival coincides with reports that Tamil Nadu Chief Minister Vijay may attend the Silverstone car race, suggesting her possible presence alongside him.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY THALAPATHY, TRISHA KRISHNAN, AJITH KUMAR RACE, VIJAY TRISHA LONDON, SILVERSTONE RACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360