SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.17 AM IST

ഇന്ത്യൻ ജ്യോതിഷിയുടെ പ്രവചനം സത്യമായാൽ ജൂൺ 18ന് സംഭവിക്കും; ലോകത്തിന്റെ നെഞ്ചിടിപ്പേറും

world-war

ന്യൂഡൽഹി: ലോകത്തെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുന്ന ചരിത്രകാരന്മാർക്കിടയിൽ മൂന്നാം ലോകമഹായുദ്ധത്തിന്റെ സാദ്ധ്യതയെക്കുറിച്ച് നിരന്തരമായ ഊഹാപോഹങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മാത്രമല്ല, ജ്യോതിഷികളായ നോസ്ട്രഡാമസും ബാബ വംഗയും മൂന്നാം ലോക മഹായുദ്ധത്തിന്റെ സാദ്ധ്യതയെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ജ്യോതിഷി കുശാൽ കുമാർ.

കഴിഞ്ഞ മാസം മീഡിയത്തിൽ പങ്കുവച്ച ബ്ലോഗ് പോസ്റ്റിലാണ് ജ്യോതിഷിയുടെ പ്രവചനം. ജൂൺ 18 ചൊവ്വാഴ്ച, മൂന്നാം ലോകമഹായുദ്ധത്തിന് പ്രേരകമാകാൻ ശക്തമായ ഗ്രഹ ഉത്തേജനമുണ്ടെന്നും ജൂൺ 10 നോ 29 നോ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ജ്യോതിഷി ബ്ലോഗ് പോസ്റ്റിൽ പറയുന്നു. അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച്, വേദ ജ്യോതിഷ എഴുത്തുകാരനായാണ് അറിയപ്പെടുന്നത്. ഹരിയാനയിലെ പഞ്ച്കുലയിലെ സെക്ടർ 20 ആസ്ഥാനമാക്കിയാണ് കുശാൽ കുമാർ പ്രവർത്തിക്കുന്നത്.

മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും മറ്റ് ഏഴ് പേരും മെയ് 19 ന് വിമാന അപകടത്തിൽ മരിച്ച സംഭവം ഇയാൾ നേരത്തെ പ്രവചിച്ചെന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈൽ അവകാശപ്പെടുന്നത്. ചില രാജ്യങ്ങളിൽ ഭരിക്കാൻ അധികാരമുള്ള ചില വ്യക്തികൾക്ക് ഉയർന്നുവരുന്ന പ്രധാന ആശങ്കാജനകമായ സാഹചര്യത്തെ നേരിടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും ചിലർക്ക് സാരമായ അസുഖം വരാനും അല്ലെങ്കിൽ രാജിവെക്കാനും സാദ്ധ്യതയുണ്ടെന്നും ഇദ്ദേഹം പ്രവചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LATEST NEWS IN MALAYALAM, ASTRO, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360