SignIn
Kerala Kaumudi Online
Saturday, 08 August 2026 11.53 AM IST

അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ജാവലിൻ  ത്രോയിൽ  ഇന്ത്യയ്ക്ക്   വെള്ളി

ashish-yadav-
ആശിഷ് യാദവ്

ഒറിഗോൺ : അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് യാദവ് (19) ആണ് ഫൈനലിൽ 74.09 മീറ്റർ എറിഞ്ഞ് വെള്ളി സ്വന്തമാക്കിയത്. 2016ൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് ശേഷം അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പുരുഷ ജാവലിൻ ത്രോയിൽ മെ‌ഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ആശിഷ് യാദവ്. ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസ് 80.50 മീറ്റർ എറിഞ്ഞ് സ്വർണം നേടി.

അതേസമയം, അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം. 46.20 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ യുഎസ്എക്കാണ്. 44.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജയ്ഡെൻ ഡിലിയോൺ സ്വർണവും 44.62 സെക്കൻഡിൽ ഓടിയെത്തിയ ക്വിൻസി വിൽസൺ വെള്ളിയും നേടി. ദക്ഷിണാഫ്രിക്കയുടെ ലീൻഡർട്ട് കൊക്കെമോർ വെങ്കലവും സ്വന്തമാക്കി.

400 മീറ്റർ ഓട്ടത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ മലയാളിയായിരുന്നു 18കാരൻ മുഹമ്മദ് അഷ്ഫഖ്. അമേരിക്കയിലെ ഒറിഗോണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യറൗണ്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന 46.05 സെക്കൻഡിന്റെ ദേശീയ റെക്കാഡ് തകർത്താണ് ഫൈനലിലെത്തിയത്. ആദ്യറൗണ്ടിന്റെ അഞ്ചാം ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഫിനിഷ് ചെയ്തു. സെമിയിൽ 46 സെക്കൻഡിൽ ഓടിയെത്തി ഫൈനലിലേക്ക് കടന്നു. തൃശൂർ പെരിഞ്ഞനം സ്വദേശിയാണ്.

English Summary

India’s Ashish Yadav won the silver medal in the men’s javelin throw at the U20 World Athletics Championships in Oregon with a throw of 74.09 metres. He became only the second Indian after Neeraj Chopra to win a medal in the event at the U20 championships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHISH YADAV, U20 WORLD ATHLETICS CHAMPIONSHIPS, INDIA JAVELIN SILVER, MUHAMMAD ASHFAQ, KERALA ATHLETE 400M FINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360