
നഗോയ: പാലോമോ മിസുഹോ സ്റ്റേഡിയത്തിൽ നടന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങോടെ, 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ കൊടിയേറ്രം. ഇനിയുള്ള രണ്ടാഴ്ചക്കാലം ഉദയ സൂര്യന്റെ നാട് സ്വർണോദയങ്ങളുടെ നാടായി മാറും. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6 മണിയോടെ (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതൽ) ആണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് തുടങ്ങിയത്. ജപ്പാൻ ചക്രവർത്തി നരുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്രവർത്തിനി മസാക്കോ, മറ്റ് രാജകുടുംബാംഗങ്ങൾ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചരിത്രമായി പിതാവും മകനും
ഹാമർത്രോയിലെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് മുറോഫുഷി കോജിയും അദ്ദേഹത്തിന്റെ പിതാവും ഹാമർത്രോയിൽ അഞ്ച് തവണഏഷ്യൻ ഗെയിംസ് ചാമ്പ്യനുമായിട്ടുള്ള ഷിഗെനൊബു മുറെഫുഷിയും സംയുക്തമായാണ് പ്രമുഖ വ്യക്തിത്വങ്ങളിൽ നിന്ന് കൈമാറി കിട്ടിയ ദീപശിഖ പ്രധാന വേദിയിൽ സജ്ജമാക്കിയ ദീപശിഖ ഭരണയിലേക്ക് പകർന്നത്.
ജാപ്പനീസ് ദേശീയ ഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങ് തുടങ്ങിയത്.തുടർന്ന് ജാപ്പനീസ് സെൽഫ്-ഡിഫൻസ് ഫോഴ്സിലെ ഒൻപത് അംഗങ്ങൾ ദേശീയ പതാക വേദിയിലേക്ക് കൊണ്ടു വന്നു.
ഹൃദയപൂർവം
ഹാർമോണിക് ഹാർട്ട് ബീറ്റ്"എന്നതായിരുന്നു ഇത്തവണത്തെ ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന തീം.പാലോമോ മിസുഹോ സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്റ്രേജിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്. ഏഷ്യയിലെ മുഴുവൻ കായികതാരങ്ങളും ഒരൊറ്റ മനസോടെ ഒത്തുചേരുന്നു എന്നതിനെയാണ് ഇത് സൂചിപ്പിച്ചത്. യുകിഹിക്കോ സുത്സുമിയായിരുന്നു സംവിധായകൻ.
ജാപ്പനീസ് ബാൻഡ് ഐ.എൻ.ഐയുടെ പ്രകടനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. പരമ്പരാഗത ജാപ്പനീസ് നൃത്തരൂപമായ 'കബൂകി', റോബോട്ടുകളുടെ സാങ്കേതികവിദ്യ, ടൊയോട്ടയുടെ അത്യാധുനിക വാഹനങ്ങൾ എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടി. പ്രശസ്തമായ നഗോയ കോട്ടയുടെ മാതൃകയും വേദിയിൽ ഡിജിറ്റലായി പുനഃസൃഷ്ടിച്ചിരുന്നു.
താരപ്രഭയിൽ
മാർ ച്ച് പാസ്റ്ര്
കായിക താ രങ്ങളു ടെ മാർച്ച് പാസ്റ്റിൽ 45 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും ഒ. സി. എ അഭയാർത്ഥി ടീമും പങ്കെടുത്തു. പരേഡിൽ ആദ്യം പ്രവേശിച്ചത് അഫ്ഗാനിസ്ഥാനായിരുന്നു. ചൈന, 800-ലധികം കായികതാരങ്ങളടങ്ങുന്ന വലിയ സംഘവുമായെത്തി ശ്രദ്ധാകേന്ദ്രമായി. ഇന്ത്യ മനു ഭാക്കറിന്റെയും പവൻ സെഹ്റാവത്തിന്റെയും നേതൃത്വത്തിൽ 5-ാമതാണ് എത്തിയത്.
കിറ്റ് പാര
മനു ഭാക്കർക്കൊപ്പം മാർച്ച് പാസ്റ്റിൽ പതാകവാഹകനാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ഷോട്ട്പുട്ട് താരം തജീന്ദർ പാലിന്ഉദ്ഘാടനച്ചടങ്ങിൽ ധരിക്കേണ്ട കിറ്റ് കിട്ടാൻ താമസിച്ചതോടെ കബഡി താരം പവൻ സെഹ്റാവത്തിന് അവസരം ലഭിക്കുകയായിരുന്നു. വേറെ ചില താരങ്ങളും സമയത്ത് കിറ്റ് ലഭിക്കാത്തതിനാൽ മാർച്ച് പാസ്റ്റിൽ പങ്കെടുത്തില്ല.ഇന്ത്യൻ ക്രിക്കറ്ര് ടീമിനും ഗെയിംസിൽ പങ്കെടുക്കാനുള്ള കിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല.
ഗെയിംസ് വേദിയിൽ ഇന്ത്യൻപുരുഷ ടീമിന് ബി.സി.സി.ഐ സ്വന്തം നിലയിൽ താമസ സൗകര്യമൊരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |