SignIn
Kerala Kaumudi Online
Sunday, 20 September 2026 6.23 PM IST

മത്സരത്തിനായി ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി; എംഎംഎ താരം വരുൺ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി

varun-sanyal
വരുൺ സന്യാൽ

ടോക്കിയോ: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി. ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്‌സഡ് മാർഷ്യൽ ആർട്‌സിലായിരുന്നു (എംഎംഎ) വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിനിടെ ഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വരുൺ ബോധരഹിതനാവുകയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇന്ന് നടന്ന പുരുഷന്മാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് ഭാരം അൽപ്പം കൂടിയതിനാൽ 77 കിലോഗ്രാമിലെത്തിക്കാൻ 'സോന' ഉപയോഗിക്കുകയായിരുന്നു വരുൺ. ചൂടുള്ള ഒരു മുറി പോലെയുള്ള സംവിധാനമാണിത്. ശരീരത്തിലെ വെള്ളം വിയർപ്പിലൂടെ പുറന്തള്ളിയാണ് ഈ മുറിയിലിരുന്ന് ഭാരം കുറയ്‌ക്കുന്നത്. നിലവിൽ വരുൺ അപകടനില തരണം ചെയ്‌തു. പക്ഷേ, മത്സരിക്കാനാകാത്ത അവസ്ഥയിലാണെന്നും എംഎംഎ സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പ്രതികരിച്ചു.

നേരത്തെ ജപ്പാനിലെത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന അസൗകര്യങ്ങളെക്കുറിച്ച് വരുൺ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥർ ക്ലിയറൻസ് നൽകാനും റൂം അനുവദിക്കാനും ഏറെ ബുദ്ധിമുട്ടിയെന്നും വിവിധ കേന്ദ്രങ്ങളിലായി മണിക്കൂറുകളോളമാണ് കാത്തിരുന്നതെന്നും വരുൺ വ്യക്തമാക്കിയിരുന്നു.

English Summary

Varun Sanyal, son of Prime Minister’s Economic Advisory Council member Sanjeev Sanyal, withdrew from the Asian Games MMA competition after fainting while attempting to make the 77kg weight limit. He was hospitalised and has reportedly recovered from the immediate danger but remains unable to compete, according to MMA Sports Federation president Nikhil Kundera.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARUN SANYAL, ASIAN GAMES MMA, VARUN SANYAL WEIGHT CUT, MMA INDIA, ASIAN GAMES MIXED MARTIAL ARTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360