SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.05 AM IST

'ഇനിയും കുഞ്ഞുങ്ങൾ',എന്തുകൊണ്ട് ആയിക്കൂടാ?; വിവാഹശേഷം ആദ്യമായി ആഗ്രഹം തുറന്നുപറഞ്ഞ് ജോർജീന

cristiano-ronaldo-with-hi
ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജീന റോഡ്രിഗസും കുട്ടികൾക്കൊപ്പം

ലിസ്‌ബൺ: പത്തുവർഷത്തോളം നീണ്ട ഡേറ്റിംഗിനൊടുവിൽ വിവാഹിതരായതിനുപിന്നാലെ ഇനിയും കുട്ടികൾ വേണമെന്ന ആഗ്രഹം പങ്കുവച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഭാര്യ ജോർജിന റോഡ്രിഗസും. ഉടൻ ഒരു കുഞ്ഞുകൂടി വേണ്ടെന്നാണ് തീരുമാനമെങ്കിലും ഭാവിയിൽ കുട്ടികളെക്കുറിച്ച് ചിന്തിക്കുമെന്ന് റൊണാൾഡോ പറഞ്ഞു.

ഇനിയും കുട്ടികൾ വേണമോയെന്ന ചോദ്യത്തിന് ഒരിക്കലും നോ പറയില്ലെന്നായിരുന്നു റൊണാൾഡോയുടെ മറുപടി. 'ഇപ്പോൾ ഒരു കുഞ്ഞുകൂടി ഉണ്ടായാൽ വീട്ടിലെ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും. എന്നാൽ, ഇളയ കുട്ടികൾക്ക് 15 വയസാകുമ്പോൾ ഞങ്ങളും ചെറുപ്പമായിരിക്കും. അപ്പോൾ എന്തുകൊണ്ട് ആയിക്കൂടാ?' ജോർജിന മറുപടി പറഞ്ഞു. ചെറിയ കുട്ടികളില്ലാത്തൊരു ജീവിതം തനിക്ക് സങ്കൽപിക്കാനാകില്ലെന്നും ജോർജിന വ്യക്തമാക്കി.

റൊണാൾഡോയുടെ അഞ്ച് മക്കളിൽ നാല് പേർ ജോ‌ർജിനയുമായുള്ള ബന്ധത്തിൽ ജനിച്ചവരാണ്. റൊണാൾഡോയുടെ ആദ്യത്തെ കുട്ടിയാണ് 16 വയസുകാരനായ റൊണാൾഡോ ജൂനിയർ. ഇരട്ടകളായ ഇവാനയും മാറ്റിയോയും (9) വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടികളാണ്. എട്ടുവയസുകാരിയായ അലാനയാണ് നാലാമത്തെ കുട്ടി. ഏറ്റവും ഇളയ കുട്ടിയായ ബെല്ലയുടെ (4) ഇരട്ടസഹോദരനായ എയ്ഞ്ചൽ പ്രസവസമയത്ത് മരിച്ചത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു.

കുട്ടികൾക്ക് മികച്ച ജീവിതം നൽകുന്നതിനൊപ്പം ഒന്നുമില്ലാത്ത കാലത്തിന്റെ മൂല്യവും എല്ലാം ലഭിക്കുന്നതിന്റെ ഉത്തരവാദിത്തവും മനസിലാക്കിക്കൊടുക്കാനാണ് തങ്ങൾക്ക്‌ ആഗ്രഹമെന്ന് ജോർജീന പറഞ്ഞു. 'ഞങ്ങളുടെ സമയം കുട്ടികൾക്കുള്ളതാണ്.

പത്ത് വർഷങ്ങൾക്ക് മുൻപ് സ്‌പെയിനിലെ മഡ്രിഡിൽവച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാകുകയായിരുന്നു. ഈ മാസം 11ന് പോർച്ചുഗലിലെ ലിസ്‌ബൺ നഗരത്തിന് സമീപമുള്ള കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ അഞ്ച് മക്കൾ മാത്രമാണ് ഇരുവരുടെയും വിവാഹച്ചടങ്ങിൽ ഒപ്പമുണ്ടായിരുന്നത്.

English Summary

Cristiano Ronaldo and Georgina Rodriguez, who recently married after nearly a decade together, have revealed that they may want more children in the future. While they are not planning a baby immediately, both remain open to expanding their family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, CRISTIANO RONALDO AND GEORGINA RODRIGUEZ, CRISTIANO RONALDO WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360