SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.42 AM IST

മോശം ഫോം തിരിച്ചടിയായി; സയിം അയൂബിനെ പാകിസ്ഥാൻ ഏകദിന ടീമിൽ നിന്നും ഒഴിവാക്കി

sayim-ayub
പാക് ക്രിക്കറ്റ് താരം സയിം അയൂബ്

ലാഹോർ: ബാറ്റിംഗിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കു പിന്നാലെ പാകിസ്ഥാന്റെ ഏകദിന ടീമിൽനിന്ന് ഓപ്പണർ സയിം അയൂബിനെ ഒഴിവാക്കി. നിലവിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അയൂബ് കളിക്കില്ല. ഫോമിലേക്ക് തിരിച്ചെത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ അനുവദിക്കണമെന്ന താരത്തിന്റെ അഭ്യർത്ഥന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പരമ്പരയിൽ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും കാര്യമായ സംഭാവന നൽകാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 6,8, 7 എന്നിങ്ങനെയാണ് അയൂബിന്റെ സ്‌കോറുകൾ. തുടർച്ചയായ പരാജയങ്ങൾക്കു പിന്നാലെ മുഖ്യപരിശീലകൻ മൈക്ക് ഹെസ്സനുമായി നടത്തിയ ചർച്ചയിലാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള ആഗ്രഹം താരം അറിയിച്ചത്.

നിലവിലെ ഫോമിനെക്കുറിച്ച് അയൂബ് നടത്തിയ വിലയിരുത്തലിനെ മാനിച്ചാണ് താരത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചതെന്ന് പാക് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ടീം മാനേജ്‌മെന്റും ദേശീയ സെലക്ഷൻ കമ്മിറ്റിയും സംയുക്തമായാണ് തീരുമാനമെടുത്തത്. അയൂബിന് പകരക്കാരനായി സാഹിബ്സാദ ഫർഹാനെ ടീമിൽ ഉൾപ്പെടുത്തി.

അടുത്തിടെ പാകിസ്ഥാന്റെ ട്വന്റി20 ടീമിന്റെ നായകനായി ചുമതലയേറ്റ ഫർഹാനെ ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ ഇതിനകം ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 27ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രീലങ്കയാണ് പാകിസ്ഥാന്റെ എതിരാളികൾ. ഒക്ടോബർ 31നാണ് ഫൈനൽ.

English Summary

Pakistan opener Saim Ayub has been released from the ODI squad for the ongoing tri-nation series due to poor batting form.He scored only 6, 8 and 7 in the three innings of the series. Following this, Ayub himself requested the PCB to allow him to play domestic cricket to regain form and confidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAIM AYUB, PAKISTAN CRICKET TEAM, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360