SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

കണ്ണീരല്ല, കളിമികവാണ് അതുലിന്റെ കരുത്ത് !

school-meet

കോഴിക്കോട്: വിധി കരുതിവെച്ച കഠിനപരീക്ഷണങ്ങളെ കളിമികവുകൊണ്ട് തോൽപ്പിച്ച് കായികലോകത്തിന്റെ നെറുകയിലേക്ക് ചുവടുവെക്കുകയാണ് കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അതുൽ കൃഷ്ണ. ജന്മനാ വലതുകാൽമുട്ടിന് താഴേക്കില്ലാത്തതിന്റെ സങ്കടമെല്ലാംമാറ്റി വയ്പ്പുകാലിന്റെ സഹായത്തോടെ സംസ്ഥാന സ്കൂൾ കായികമേളയിലെ ബാഡ്മിന്റൺ കോർട്ടിൽ ഇന്നലെ ഈ മിടുക്കൻ തീർത്ത വിസ്മയം ഏവരെയും ആശ്ചര്യപ്പെടുത്തി.

അണ്ടർ 14 വിഭാഗം മിക്സഡ് ബാഡ്മിന്റൺ മത്സരങ്ങളിൽ വൈക്കം ബി.ആർ.സിയിലെ ഷിഫാനയോടൊപ്പം സെമിഫൈനൽ വരെ അതുൽ മുന്നേറി​. ദേശീയ ലോംഗ്ജമ്പ് താരമായിരുന്ന പിതാവ് രതീഷിന്റെ പാതപിന്തുടർ‌ന്നാണ് അതുൽ കായികരംഗത്ത് സജീവമായത്.കുടുംബത്തിന്റെ പരിമിതികൾക്കിടയിലും രാവിലെയും വൈകിട്ടുമാണ് പരിശീലനം. കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. അസലായി ഫുട്ബാളും കളിക്കും.

തോൽവികളിൽ പതറിപ്പോകുന്നവർക്ക് ഊർജ്ജവും കായികപ്രേമികൾക്ക് അഭിമാനവുമായി മാറുന്ന അതുലിന്റെ മുന്നേറ്റം നാളെയുടെ വിജയ കിരീടങ്ങൾക്കായുള്ള വലിയൊരു തുടക്കം കൂടിയാണ്. അതിരമ്പുഴ പഞ്ചായത്തിലെ താത്കാലിക ഡ്രൈവറാണ് രതീഷ്. അമ്മ: രശ്മി. ആര്യനന്ദ, ഹർഷ് കൃഷ്ണ എന്നിവരാണ് സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360