SignIn
Kerala Kaumudi Online
Friday, 17 July 2026 7.39 PM IST

കേരള ക്രിക്കറ്റ് ടീം കാശ്മീരിലേക്ക്; സംഘത്തെ നയിക്കുക വിഷ്ണു വിനോദ്

kca
കേരള ക്രിക്കറ്റ് ടീം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) സീനിയര്‍ പുരുഷ ടീം ജമ്മു കാശ്മീരിലേക്ക് തിരിക്കുന്നു. ശ്രീനഗറില്‍ വെച്ച് നടക്കുന്ന പര്യടനത്തില്‍ ജമ്മു കാശ്മീര്‍ സീനിയര്‍ പുരുഷ ടീമുമായി രണ്ട് മള്‍ട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. ജൂലായ് 23 മുതല്‍ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളില്‍ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് മികച്ച പരിചയസമ്പത്ത് നേടാന്‍ കളിക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

ടീം സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അഭിഷേക് പി. നായര്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഭിജിത്ത് പ്രവീണ്‍ വി., കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെ. എസ്., നിധീഷ് എം. ഡി., ആസിഫ് കെ. എം., പവന്‍ രാജ്, വിശ്വേശ്വര്‍ സുരേഷ് എന്നിവരടങ്ങുന്ന 14 അംഗ സ്‌ക്വാഡിനെയാണ് പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary

kerala cricket team to start pre season camp at srinagar

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCA, PRE SEASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360