SignIn
Kerala Kaumudi Online
Saturday, 24 October 2026 3.10 PM IST

മലയാളികളുടെ അഭിമാനം; നിറപുഞ്ചിരിയോടെ ലോകകപ്പുമായി വന്നിറങ്ങി സഞ്ജു സാംസൺ, വീഡിയോ

READ ENGLISH VERSION
sanju-samson

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഇന്ന് രാവിലെയാണ് ഡൽഹിയിൽ എത്തിയത്. ഇന്ത്യ ലോകകപ്പ് ഉയർത്തിയപ്പോൾ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും സ്ക്വാഡിലുണ്ടായിരുന്നത് കേരളക്കരയ്ക്ക് അഭിമാനമാണ്.

നിറപുഞ്ചിരിയോടെയായിരുന്നു മലയാളികളുടെ അഭിമാനമായ സഞ്ജു ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. സുനിൽ വൽസനും എസ് ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മലയാളി താരമാണ് സഞ്ജു സാംസൺ.

വൻ സ്വീകരണമാണ് ഇന്ത്യൻ ടീമിന് ഡൽഹി വിമാനത്താവളത്തിന് പുറത്ത് ലഭിച്ചത്. പുലർച്ചെ മുതൽ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് സഞ്ജു അടക്കമുള്ള താരങ്ങൾ എത്തിയത്. ലോകകപ്പുമായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ട്രോഫി ഉയത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360