SignIn
Kerala Kaumudi Online
Monday, 26 October 2026 3.36 PM IST

സഞ്ജുവിന്റെ സ്ഥാനം വീണ്ടും തുലാസിൽ; മൂന്നാം ട്വന്റി20യിലും ഇഷാൻ പുറത്ത്, ഓപ്പണർ സ്ഥാനത്ത് വൈഭവ് ഇറങ്ങുമോ?

sanju-samson-
സഞ്ജു സാംസൺ,​ വൈഭവ് സൂര്യവംശി

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും ഇഷാൻ കിഷൻ കളിക്കില്ല. വലതുകാലിനേറ്റ പരിക്കിൽ നിന്ന് താരം പൂർണമായി മുക്തനാകാത്തതിനാലാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇഷാന്റെ അഭാവത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് നാളത്തെ മത്സരത്തിലും പ്ളെയിംഗ് ഇലവനിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

നാളെ വെല്ലിംഗ്ടണിലാണ് മൂന്നാം ട്വന്റി20 മത്സരം നടക്കാനിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് പരിക്കേറ്റത്. തുടർന്ന് രണ്ടാം ട്വന്റി20 യിലും താരത്തിന് കളിക്കാനായിരുന്നില്ല. ഇഷാന്റെ പരിക്ക് ഭേദമാകുന്നതുവരെ ടീമിനൊപ്പം തുടരാൻ പകരക്കാരനായി ഉൾപ്പെടുത്തിയ കുമാർ കുശാഗ്രയോടും ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ഇഷാന്റെ അഭാവത്തിൽ രണ്ടാം ട്വന്റി20ൽ അവസരം ലഭിച്ച വൈഭവ് സൂര്യവംശിയെ നാളത്തെ മത്സരത്തിലും ഉൾപ്പെടുത്താനാണ് സാദ്ധ്യത.

എന്നാൽ കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ വൈഭവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. എട്ട് പന്തിൽ നിന്നും നാല് റൺസ് മാത്രമാണ് വൈഭവിന് നേടാൻ കഴിഞ്ഞത്. ഇതോടെ വൈഭവിനെ ഏത് ബാറ്റിംഗ് പൊസിഷനിൽ ഇറക്കണെമെന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് എന്ത് തീരുമാനിക്കുമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മത്സരത്തിൽ മൂന്നാം നമ്പറായി ഇറങ്ങിയ വൈഭവിനെ ഓപ്പണറായി ഇറക്കണമെന്ന അഭിപ്രായങ്ങളും ഉയ‌രുന്നുണ്ട്. വൈഭവിന് ഓപ്പണർ സ്ഥാനം ലഭിച്ചാൽ സഞ്ജു സാംസണിന്റെ സ്ഥാനം എന്താകുമെന്നതും നിർണായകമാണ്. നല്ല ഫോമിലുള്ള അഭിഷേക് ശ‌ർമ ഓപ്പണർ സ്ഥാനത്തുതന്നെ തുടരും.

ഇഷാൻ കിഷൻ പൂർണ കായികക്ഷമത വീണ്ടെടുക്കാത്ത സാഹചര്യത്തിൽ വൈഭവിന് ലഭിക്കുന്ന അടുത്ത അവസരം നിർണായകമായേക്കും. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ അവസരം ലഭിച്ചാൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലെ സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാകും വൈഭവ് കളത്തിലിറങ്ങുക.

English Summary

Ishan Kishan will miss the third T20I against New Zealand due to an injury to his right leg. His absence could give teenage batter Vaibhav Sooryavanshi another opportunity in the playing XI. After scoring just four runs off eight balls in the previous match, Vaibhav’s batting position remains uncertain. If promoted to opener, Sanju Samson’s batting role could change.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, ISHAN KISHAN, VAIBHAV SOORYAVANSHI, INDIA VS NEW ZEALAND T20, INDIA CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360