SignIn
Kerala Kaumudi Online
Monday, 26 October 2026 3.56 AM IST

വിവാദം കയറി 'കൊളുത്തി'

sdf

ദീപം കൊളുത്തേണ്ടിയിരുന്നത് പി.ടി ഉഷ , കൊളുത്തിയത് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ദീപം തെളിച്ചതുമായി ബന്ധപ്പെട്ട് വിവാദം. ഒളിമ്പ്യനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷ എം.പിയെ ദീപം തെളിക്കുന്നതിൽനിന്ന് അവസാനനിമിഷം മാറ്റിനിറുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ദീപം തെളിച്ചതാണ് ചർച്ചയായത്. ഉഷ ദീപം തെളിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതും കാര്യപരിപാടിയിൽ ഉണ്ടായിരുന്നതും.

ദീപശിഖ കൈമാറിക്കിട്ടിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപപീഠത്തിലേക്ക് അഗ്നി പകരുകയായിരുന്നു. പരിപാടിയിൽ മാറ്റം വരുത്തിയതിന്റെ കാരണം സംഘാടകർ വ്യക്തമാക്കിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360