SignIn
Kerala Kaumudi Online
Saturday, 24 October 2026 2.44 PM IST

സച്ചിൻ സെഞ്ച്വറി ബേബി

kcl

സച്ചിൻ ബേബിക്ക് സെഞ്ച്വറി (105*), കൊല്ലം സെയ്‌ലേഴ്‌സിന് ഏഴു വിക്കറ്റ് ജയം

തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്ടൻ സച്ചിൻ ബേബിയുടെ മികവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ കൊല്ലത്തിന് ഏഴു വിക്കറ്റ് ജയം. പത്താംദിവസത്തെ രണ്ടാമത്തെ കളിയിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി മുന്നോട്ടുവെച്ച 158 റൺസ് വിജയലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ കൊല്ലം 18.4 ഓവറിൽ വിജയത്തിലെത്തി. 50 പന്തിൽ എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 105 റൺസുമായി സച്ചിൻ പുറത്താകാതെ നിന്നു. സച്ചിനാണ് പ്ലേയർ ഓഫ് ദ മാച്ച്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി ടൈഗേഴ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. സ്‌കോർ 15ലെത്തിയപ്പോൾ കൊച്ചിക്ക് ആദ്യവിക്കറ്റ് നഷ്ടമായി. എട്ടു പന്തിൽ 12 റൺസെടുത്ത അനന്തകൃഷ്ണനെ കെ. ആസിഫിന്റെ പന്തിൽ അഭിഷേക് നായർ പുറത്താക്കി. സിജോമോൻ ജോസഫിന്റെ മികച്ച ബാറ്റിംഗാണ് കൊച്ചിയുടെ സ്‌കോർ ഉയർത്തിയത്. 33 പന്തിൽനിന്നു മൂന്നു സിക്സറും മൂന്നു ബൗണ്ടറിയും ഉൾപ്പെടെ 50 റൺസെടുത്ത സിജോമോനെ കെ. ആസിഫിന്റെ പന്തിൽ എൻ.എം. ഷംസുദ്ദീൻ പുറത്താക്കിയപ്പോൾ ടീം സ്‌കോർ 150 കടന്നിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയ്ലേഴ്സിന് ഓപ്പണർ അഭിഷേക് നായരെ ടീം സ്‌കോർ 10ൽ എത്തിയപ്പോള്‍ നഷ്ടമായി. രാഹുൽ ശർമ്മയുമായി ചേർന്നുള്ള സച്ചിന്‍ ബേബിയുടെ കൂട്ടുകെട്ട് കൊല്ലത്തിന് മിന്നും വിജയം സമ്മാനിച്ചു. മനു കൃഷ്ണയുടെ ഓവറിൽ തുടർച്ചയായി നാല് സിക്സറുകളാണ് സച്ചിൻ ബേബിയുടെ ബാറ്റിൽ നിന്ന് പിറന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360