SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

സന്തോഷത്തോടെ ഇറങ്ങുന്നു!

e

സന്തോഷ് ട്രോഫി: കേരളം ഇന്ന് റെയിൽവേസിനെ നേരിടും

കോ​ഴി​ക്കോ​ട്:​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾച​രി​ത്ര​ത്തി​ലെ​ ​​ ​ഏ​റ്റ​വും​ ​തി​ള​ക്ക​മു​ള്ള​ ​ടൂർണമെന്റാ​യ​ ​സ​ന്തോ​ഷ് ​ട്രോ​ഫിയുടെ,​ 78-ാം ​പ​തി​പ്പി​ലെ​ ​പ്രാഥമിക റൗണ്ടിൽ കേരളം ഉൾപ്പെട്ട ഗ്രൂപ്പ് എച്ചിലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​കോ​ഴി​ക്കോ​ട് ​തു​ട​ക്ക​മാ​കും.
സൂ​പ്പ​ർ​ ​ലീ​ഗ് ​കേ​ര​ള​യു​ടെ​ ​ആ​ര​വം​ ​ആ​വ​സാ​നി​ക്കു​ന്ന​തി​ന് ​മു​ൻ​പേ​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷൻ ഡി​യം​ ​ത​ന്നെ​യാ​ണ് ​സ​ന്തോ​ഷ് ​ട്രോ​ഫി​യ്ക്കും​ ​വേ​ദി​യാ​കു​ന്ന​ത്.​ ​ഇ​ന്ന് ​രാ​വി​ലെ​ 7.30​ന് ​തു​ട​ങ്ങു​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​ണ്ടി​ച്ചേ​രി​യും​ ​ല​ക്ഷ​ദ്വി​പും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​വൈ​കി​ട്ട് 3.30​ ​ന് ​തു​ട​ങ്ങു​ന്ന​ ​ഗ്ലാ​മ​ർ​‌​ ​പോ​രാ​ട്ട​ത്തി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​കേ​ര​ളം​ ​റെയിൽവേ​സി​നെ​ ​നേ​രി​ടും.
ഫു​ട്ബാ​ൾ​ ​പൂ​രം
ഇ​ന്നു​മു​ത​ൽ​ ​മൂ​ന്നു​നാ​ൾ​ ​കോ​ഴി​ക്കോ​ടി​ന് ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​പൂ​ര​മാ​ണ്.​ 20,22,​ 24​ ​തി​യ​തി​ക​ളി​ലാ​യാ​ണ് ​കോ​ഴി​ക്കോ​ട്ടെ​ ​മ​ത്സ​ര​ങ്ങ​ൾ.​ 22​ന് ​റെ​യി​ൽ​വേ​സും​ ​പോ​ണ്ടി​ച്ചേ​രി​യും​ ​രാ​വി​ലേ​യും,​ ​വൈ​കി​ട്ട് ​കേ​ര​ള​വും​ ​ല​ക്ഷ​ദ്വീ​പും​ ​എ​റ്റു​മു​ട്ടും.​ 24​ന് ​ല​ക്ഷ​ദ്വീ​പും​ ​റെ​യി​ൽ​വേ​സും​ ​വൈ​കി​ട്ട് 3.30​ന് ​കേ​ര​ള​വും​ ​പോ​ണ്ടി​ച്ചേ​രി​യും​ ​മ​ത്സ​രി​ക്കും.
ഗ്രൂപ്പ് എച്ച്.- കേരളം,​ ​ല​ക്ഷ​ദ്വീ​പ്,​ ​പോ​ണ്ടി​ച്ചേ​രി,​ ​റെ​യി​ൽ​വേ​സ്

യുവകേരളം

15 പുതുമുഖങ്ങൾ ഉൾപ്പെടെ 22 അംഗ ടീമാണ് കേരളത്തിന്റേത്. പൊലീസ് താരം ജി.സഞ്ജുവാണ് ക്യാപ്ടൻ. പാലക്കാട് കോട്ടപ്പാടം സ്വദേശിയും ഫോഴ്‌സ കൊച്ചി താരവുമായ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്ടൻ.15 പേർ പുതുമുഖങ്ങളാണ്. 17 വയസുള്ള മുഹമ്മദ് റിഷാദ് ഗഫൂറാണ് പ്രായം കുറഞ്ഞതാരം. ബിബി തോമസ് മുട്ടത്താണ് മുഖ്യപരിശീലകൻ. സി. ഹാരി ബെന്നി സഹപരിശീലകനും എം.വി നെൽസൺ ഗോൾകീപ്പിംഗ് കോച്ചുമാണ്. അഷ്‌റഫ് ഉപ്പളയാണ് ടീം മാനേജർ. 2022ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗങ്ങളായിരുന്ന നാലുപേർ ഇത്തവണ ടീമിലുണ്ട്. ക്യാപ്ടൻ ജി.സഞ്ജു, ഗോൾ കീപ്പർ എസ്. ഹജ്മൽ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട് എന്നിവർ. സൂപ്പർ ലീഗിൽ നിന്നുള്ള 10 താരങ്ങൾ ടീമിലുണ്ട്.

റെയിൽവേ എക്കാലത്തും മികച്ച താരങ്ങളുടെ ടീമാണ്. ഇത്തവണ മലയാളികൾ തന്നെ ആറുപേരുണ്ട്. പക്ഷെ അവരെ വീഴ്ത്താൻ പറ്റുന്ന ടീമാണ് കേരളം. ജയം നമുക്ക് തന്നെ.

ബിബി തോമസ്

കേരളാ കോച്ച്

പ്രവേശനം സൗജന്യം‌

മത്സരം കാണാൻ പ്രവേശനം സൗജന്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360