SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

പോർച്ചുഗലിനെ സമനിലയിൽ പിടിച്ച് ക്രൊയേഷ്യ ക്വർട്ടറിൽ

d

സ‌പ്ലിറ്റ്: നേഷൻസ് ലീഗിൽ കരുത്തൻമാ‌ർ മുഖാമുഖം വന്ന മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച് ലീഗ് എ ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ ക്വാർ‌ട്ടറിൽ കടന്നു. ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇല്ലാതിറങ്ങിയ പോർച്ചുഗലിനെ 1-1ന് സമനിലയിൽ തളച്ചാണ് ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യ ക്വാർട്ടർ ഉറപ്പിച്ചത്. ജാവോ ഫെലിക്സിന്റെ ഗോളിൽ ഒന്നാം പകുതിയിൽ ലീഡെടുത്ത പോ‌ർച്ചുഗലിനെ രണ്ടാം പകുതിയിൽ ജോസ്കോ ഗാർഡിയോൾ നേടിയ ഗോളിലാണ് ക്രൊയേഷ്യ ഒപ്പം പിടിച്ചത്. പോ‌ർച്ചുഗൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി നേരത്തേ തന്നെ ക്വാർ‌ട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്കോട്ട്‌ലാൻഡ് 2-1ന് പോളണ്ടിനെ കീഴടക്കി. പോളണ്ട് ഗ്രൂപ്പ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ സ്കോട്ട്‌ലാൻഡിന് ഗ്രൂപ്പ് എയിൽ നിലനിൽക്കാൻ പ്ലേഓഫ് കളിക്കണം.ലീഗ് എ ഗ്രൂപ്പ് 4 ലെ മത്സരത്തിൽ സെർബിയയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഡെൻമാർക്ക് സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിൽ എത്തി. രണ്ടാം പകുതിയുടെ അധിക സമയത്ത് പാവ്‌ലോവിച്ച് ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് സെർബിയ മത്സരം അവസാനിപ്പിച്ചത്.

ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ നേരത്തേ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്ന സ്പെയിൻ ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെ സ്വിറ്റ്‌സർലാൻഡിനെ 3-2ന് കീഴടക്കി. ഇഞ്ചുറി ടൈമിൽ (90+3)​സരഗോസയാണ് സ്‌പെയിനിന്റ വിജയഗോൾ നേടിയത്. യെറമി പിനോയും ബ്രയാൻ ഗില്ലുമാണ് സ്‌പെയിനിന്റെ മറ്റ് സ്കോറർമാ‌ർ. ജോയേൽ മോണ്ടേയിറോയും ആൻഡി ഷാക്കീരിയുമാണ് (പെനാൽറ്റി)​ സ്വിറ്റ്സർലാൻഡിനായി ലക്ഷ്യം കണ്ടത്. ഒരുമത്സരത്തിൽപ്പോലും ജയിക്കാനാകാത്ത സ്വിസ്‌ടീം ബി ഗ്രൂപ്പിലേക്ക് വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360