SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

സയ്യദ് മുഷ്താഖ് അലി: കേരളത്തെ സഞ്ജു സംസൺ നയിക്കും

x

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ടീമിന്റെ ക്യാപ്ടൻ. ഈമാസം 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ

രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന പ്രകടനം കാഴ്ടവച്ച സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും. സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് കേരള ടീം. കൂടാതെ കേരള ക്റിക്ക​റ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്.

ഗ്രൂപ്പ് ഇയിൽ മുംബയ്, മഹാരാഷ്‌ട്ര, ഗോവ, ആന്ധ്ര, സർവ്വീസസ്, നാഗാലാൻഡ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളം. നവംബർ 23ന് സർവീസസിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ടീം: സഞ്ജു സാംസൺ (ക്യാപ്‌ടൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി.എ, അഖിൽ സ്‌കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി.വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ. എം, നിധീഷ് എം. ഡി. റിസർവ്വ് :വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ നായർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360