SignIn
Kerala Kaumudi Online
Thursday, 22 October 2026 12.44 PM IST

ഹർലീന് സെഞ്ച്വറി, ഇന്ത്യയ്ക്ക് ജയവും പരമ്പരയും

harleen

വഡോദര : വെസ്റ്റ് ഇൻഡീസി​നെ രണ്ടാം ഏകദി​നത്തി​ലും തോൽപ്പി​ച്ച ഇന്ത്യൻ വനി​താ ക്രി​ക്കറ്റ് ടീം മൂന്ന് മത്സരപരമ്പരയി​ൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ 115 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 358 റൺസ് നേടി. വിൻഡീസ് 46.2 ഓവറിൽ 243ന് ആൾഔട്ടായി.

സെഞ്ച്വറി നേടിയ ഹർലീൻ ഡിയോളിന്റേയും (115) അർദ്ധസെഞ്ച്വറികൾ നേടിയ പ്രതിക റാവലിന്റേയും (76), സ്മൃതി മാന്ഥനയുടേയും (53) ജമീമ റോഡ്രിഗസിന്റേയും (52) മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്. 103 പന്തുകളിൽ 16 ഫോറുകളടക്കമാണ് ഹർലീൻ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.പരമ്പരയിലെ സ്മൃതിയുടെ രണ്ടാം അർദ്ധസെഞ്ച്വറിയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, HARLEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360