SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.48 AM IST

ഏഷ്യൻ പാരാ ഗെയിംസ് ഒന്നാം ദിനം 11 മെഡലുകൾ

asian-para-games

നഗോയ: അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് നാലു സ്വർണമെഡലുകൾ. അഞ്ച് വെള്ളിയും രണ്ട് വെങ്കലങ്ങളും ഉൾപ്പടെ 11 മെഡലുകളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പാരാ അത്‌ലറ്റിക്സിൽ നിന്ന് മൂന്ന് സ്വർണങ്ങളും പാരാ ഷൂട്ടിംഗിൽ നിന്ന് ഒരു സ്വർണവുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

ഷൂട്ടിംഗിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എസ്.എച്ച് 1 വിഭാഗത്തിൽ മോന അഗർവാളാണ് ഇന്ത്യയ്ക്ക് ഗെയിംസിലെ ആദ്യ സ്വർണം സമ്മാനിച്ചത്.കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിൽ സ്വർണം നേടിയിരുന്ന അവനി ലെഖാരയെ രണ്ടാമതാക്കിയാണ് ഇന്നലെ മോന സ്വർണം നേ‌ടിയത്. പാരീസ് പാരാ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന മോനയുടെ പാരാ ഏഷ്യൻ ഗെയിംസിലെ ആദ്യ മെഡലാണ് ഇന്നലെ പിറന്നത്.ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗിലെ ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത്. 250 പോയിന്റോടെയാണ് മോനയുടെ സ്വർണം. അവനി 249.6 പോയിന്റ് നേടി വെള്ളിയിലെത്തി.

പാരാ അത്‌ലറ്റിക്സിൽ പുരുഷ വിഭാഗം ടി 47 ലോംഗ്ജമ്പിൽ നിഷാദ് കുമാർ, വനിതകളുടെ ടി 12-13 വിഭാഗം 1500 മീറ്ററിൽ സൗമ്യ, പുരുഷന്മാരുടെ എഫ് 46 ജാവലിൻ ത്രോയിൽ റിങ്കു ഹൂഡ എന്നിവരാണ് മറ്റ് സ്വർണമെഡലുകൾ നേടിയത്. 7.11 മീറ്റർ ദൂരം കണ്ടെത്തിയാണ് നിഷാദിന്റെ സ്വർണനേട്ടം. വനിതകളുടെ ടി 12-13 വിഭാഗം1500 മീറ്ററിൽ രാധാ വെങ്കടേഷും പുരുഷന്മാരുടെ എഫ് 46 ജാവലിൻ ത്രോയിൽ അജിത് സിംഗ് യാദവും വെള്ളിനേടി. നീന്തലിൽ പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ് 13 വിഭാഗത്തിൽ രവി ബുദിഗിനയ്ക്കും വെള്ളി ലഭിച്ചു. വനിതകളുടെ ജെ-2 ജൂഡോ 52 കിലോ വിഭാഗത്തിൽ കോകില കൗശിക്‌ലാതെയ്ക്കാണ് മറ്റൊരു വെള്ളി മെഡൽ.

പുരുഷന്മാരുടെ ജെ-1 ജൂഡോ 70 കിലോ വിഭാഗത്തിൽ കപിൽ പാർമറും വനിതകളുടെ 1500 മീറ്റർ ടി 11 വിഭാഗത്തിൽ രാവന്നി വൽസലാനെയ്നിയും വെങ്കലം നേടി. 20 സ്വർണമുൾപ്പടെ 53 മെഡലുകളുമായി ചൈനയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഇന്ത്യൻ മെഡലിസ്റ്റുകൾ

സ്വർണം

മോണ അഗർവാൾ - പാരാ ഷൂട്ടിംഗ്

നിഷാദ് കുമാർ,സൗമ്യ,റിങ്കു ഹൂഡ - പാരാ അത്‌ലറ്റിക്സ്

വെള്ളി

അവനി ലെഖാര - പാരാ ഷൂട്ടിംഗ്

രാധാ വെങ്കടേഷ്, അജിത് സിംഗ് - പാരാ അത്‌ലറ്റിക്സ്

രവി ബുദിഗിന - നീന്തൽ

കോകില കൗശിക്‌ലാതെ - ജൂഡോ

വെങ്കലം

കപിൽ പാർമർ - ജൂഡോ

രാവന്നി വൽസലാനെയ്നി-പാരാ അത്‌ലറ്റിക്സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARA ASIAN GAMES, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360