SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.52 PM IST

ചരിത്രനേട്ടം സ്വന്തമാക്കി മലയാളി; പാരാ ഗെയിംസിൽ  വീൽചെയർ  ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

READ ENGLISH VERSION
alphia-james
പല്ലവി, ആൽഫിയ ജെയിംസ്

നഗോയ: അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്ര മെഡൽ നേടി മലയാളി താരം ആൽഫിയ ജെയിംസ്. വെങ്കല മെഡൽ നേടിയാണ് ആൽഫിയ ചരിത്രം കുറിച്ചിരിക്കുന്നത്. വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ പല്ലവി കലുവെഹള്ളിക്കൊപ്പമാണ് മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലഭിക്കുന്ന മെഡലാണിത്. സെമിഫൈനലിൽ ചൈനയുടെ സ്കു ടിങ്റ്റിങ്, യാങ് ഫാൻ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും സെമിയിലെത്തിയതോടെ തന്നെ ഇന്ത്യ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു.

ചരിത്ര മെഡലിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് ആൽഫിയ ജെയിംസ് ഒരു മലയാള മാദ്ധ്യമത്തോട് പറഞ്ഞു. ദൈവം തന്ന രണ്ടാം ജന്മമാണിത്. കെട്ടിടത്തിൽ നിന്ന് വീണപ്പോൾ ജീവിതം അവസാനിച്ചുവെന്ന് കരുതി. വലിയ നേട്ടത്തിനായി ജീവിതം തിരിച്ചുകിട്ടി എന്ന വിശ്വാസമാണ് മുന്നോട്ടുനയിച്ചതെന്നും ആൽഫിയ പറഞ്ഞു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് നൽകിയ പരിഗണന ഏഷ്യൻ പാരാ ഗെയിംസ് മെഡൽ ജോതാക്കൾക്കും നൽകണമെന്ന് അഭ്യർത്ഥന സർക്കാരിനോട് ഉണ്ടെന്നും ആൽഫിയ വ്യക്തമാക്കി.

മൂവാറ്റുപുഴ പിറമാടം സ്വദേശിയാണ് ആൽഫിയ ജെയിംസ്. 17-ാം വയസിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണാണ് അരയ്ക്ക് താഴെ തളർന്നത്. ബാസ്‌കറ്റ് ബോൾ താരമായിരുന്ന ആൽഫിയ ഇതിനുശേഷമാണ് പാരാ ഗെയിംസിലേക്ക് തിരിഞ്ഞത്. ആദ്യം പവർലിഫ്റ്റിംഗായിരുന്നു ഇനം. ഇതിനുശേഷമാണ് ബാഡ്മിന്റണിലേക്ക് വന്നത്.

English Summary

Alphia James and Pallavi have created history by winning India's first-ever wheelchair badminton medal at the Asian Para Games. The Indian duo secured a bronze medal in doubles. Alphia, a native of Piramadam in Muvattupuzha, Kerala, turned to para sports after sustaining a spinal injury in a fall from a hostel building at the age of 17. She initially pursued powerlifting before switching to badminton.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALPHIA JAMES, PALLAVI WHEELCHAIR BADMINTON, ASIAN PARA GAMES, INDIA FIRST WHEELCHAIR BADMINTON MEDAL, KERALA PARA BADMINTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360