
ദുബായ്: പുരുഷ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ പേസ് സെൻസേഷൻ ജസ്‌പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിറുത്തി. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ 32 വിക്കറ്റ് വീഴ്‌ത്തി പരമ്പരയിലെ താരമായ ബുംറ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റും നേടി (908). ഒരിന്ത്യൻ ബൗളറുടെ ഏറ്രവും ഉയർന്ന റേറ്റിംഗ് പോയിന്റാണിത്.
ബോർഡർ - ഗാവസ്‌കർ ട്രോഫിയിൽ ഓസീസിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്ടൻ പാറ്റ് കമ്മിൻസ് ഒരു സ്ഥാനം മുകളിലോട്ട് കയറി രണ്ടാം സ്ഥാനത്തെത്തി. ദക്ഷണാഫ്രിക്കയുടെ കഗിസോ റബാഡയും ഒരു സ്ഥാനം കയറി മൂന്നാം സ്ഥാനത്തായി. പരിക്കിന്റെല പിടിയിലായ ഓസീസ് പേസർ ജോഷ് ഹാസൽവുഡ് രണ്ട് സ്ഥാനം താഴോട്ടിറങ്ങി നാലാം സ്ഥാനത്താണ്. രവിന്ദ്ര ജഡേജ ഒരു സ്ഥാനം മുന്നോട്ട് കയറി ഒമ്പതാം സ്ഥാനത്തായി.
ബാറ്രർമാരിൽ റിഷഭ് പന്ത് മൂന്ന് സ്ഥാനം മെച്ചപ്പടുത്തി ഒമ്പതാമതെത്തി.യശ്വസി ജയ്‌സ്വാൾ 4-ാം സ്ഥാനംനിലനിറുത്തി. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടീമുകളിൽ ഓസ്ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |